March 09, 2011

മെസ്സ് ബുക്കിലെ നീതി ബോധം




ബച്ച്ലെഴ്സ് റൂമില്‍ പലതിലും കാണും ഒരു നീല ചട്ടയുള്ള ബുക്ക്‌. അന്നം കണ്ടെത്താന്‍ അരയും തലയും മുറുക്കി കടല്‍ കടന്ന പ്രവാസിയുടെ വയര്‍ നിറച്ചതിന്റെ കണക്കെഴ്ത്തിന്റെ ബുക്ക്‌. മിക്ക റൂമിലും ചുരിങ്ങിയത്‌  അഞ്ചോ ആറോ പേരുണ്ടാവും. ദിവസവും വാങ്ങിയ കുബ്ബൂസിന്റെയും സബ്ജിയുടെയും മറ്റും കണക്ക്. മീന്‍ മാര്‍കെറ്റില്‍ കൊടുത്തത് ... സൂപ്പര്‍ മാര്‍ക്കറ്റില്‍
കൊടുത്തത് ... അങ്ങനെ എല്ലാം.  എവിടെ നിന്നോ വന്നവര്‍ ഒരുമ്മ പെറ്റ മക്കളെ പോലെ കഴിയുന്നു. സ്വാദിഷ്ടമായ ഭക്ഷണമാവില്ല പലപ്പോഴും. നാട്ടില്‍ രണ്ടോ മൂന്നോ വിഭവങ്ങളുമായ് ഭക്ഷണം കഴിച്ചവര്‍ പരിപ്പും റൊട്ടിയും കഴിക്കേണ്ടി വരും. എന്നാലേ മെസ്സ് ചെലവ് കുറക്കാന്‍ കഴിയൂ!!എങ്കിലും വെള്ളിയാഴ്ച പെരുന്നാള്‍ തന്നെയാണ് . വെള്ളിയാഴ്ചയില്‍ ബിരിയാണിയില്ലാത്ത ബാച്ചിലേഴ്സ് റൂം അപൂര്‍വമായിരിക്കും. അന്ന് തന്നെയാണ് കാര്യമായ ഭക്ഷണവും.

ഊഴമനുസരിച്ചുള്ള പാചകത്തിന്റെ കണക്കു കൂട്ടല്‍ ഇല്ല മാസവും അവസാനത്തെ ദിവസമാണ്.  . ഒരു ഫില്‍‌സ് പോലും എല്ലാവര്ക്കും ഒരുപോലെ വീതിക്കും. സഹമുറിയന്റെ ഒരു ഫില്‍‌സ് പോലും അധികമെടുക്കില്ല. എല്ലാ മാസത്തിന്റ്യും തുടക്കത്തില്‍ ചുമരില്‍ തൂങ്ങും എല്ലാവരുടെയം മെസ്സിന്റെ കണക്ക്. ഓരോരുത്തരും ചിലവഴിച്ചതിന്റെ ബാക്കി കൊടുത്ത് തീര്‍ക്കും. ആര്‍ക്കും പരിഭവങ്ങളില്ലാതെ. പരാതികളില്ലാതെ.

9 comments:

  1. നീതി ശാസ്ത്രം നന്നായിട്ടൊ..!!
    ഒക്കെത്തിനും വേണം കണക്ക്..
    അല്ലങ്കില്‍ കണക്കായി!!
    ഡിജിറ്റല്‍,ഡിജിറ്റല്‍!!!?

    ReplyDelete
  2. അത് ശരിയാ .. ഇതാണ് കുറുപ്പിന്റെ കണക്കു പുസ്തകം എന്നൊക്കെ പറയുന്നത് ...

    ReplyDelete
  3. ആര്‍ക്കും പരിഭവങ്ങളില്ലാതെ. പരാതികളില്ലാതെ.kanakku kootty ..kaalam kazhikunnavare....

    ReplyDelete
  4. തെറ്റുന്ന കണക്കിന്റെ പുസ്തകം മനുഷ്യ മനസ്സ് ....
    ജീവിതത്തില്‍ കണക്ക് തെറ്റാതെ സൂക്ഷിക്കുക .....
    അഭിനന്ദനങ്ങള്‍ ....

    ReplyDelete
  5. ഇസ്ഹാക്ക് ഭായ്.. താങ്കളുടെ ജീവിതത്തില്‍ എല്ലാ കണക്കുകൂട്ടലുകളും കൃത്യമാകട്ടെ എന്ന് ആശംസിക്കുന്നു.. ഞാനും ഒരു പ്രവാസി ആണ്..:)

    ReplyDelete
  6. @ishaqh ഇസ് ഹാക്,Sameer Thikkodi,Rajasree Narayanan,റാണിപ്രിയ,Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി- നിങ്ങളുടെ വിലയിരുത്തലിനും നിര്ദേശ്ങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. തുടര്‍ന്നും പ്രതീക്ഷക്കൊപ്പം ഉണ്ടാവുമല്ലോ ...

    ReplyDelete
  7. ഭക്ഷണം മാത്രമല്ല; വൈദ്യുതി വെള്ളം മുതലായവുടെ കണക്കുകള്‍, പോസ്റല്‍ചാര്‍ജ്‌ കണക്ക്, ആഴ്ചതോറും ക്ലീനിംഗ് ചെയ്യേണ്ടവരുടെ ലിസ്റ്റ്,അത് ചെയ്യാതെ മുങ്ങുന്നവനെ തെറി......അങ്ങനെ നിലക്കാതെ നീളുന്നു പാവം ബാച്ചിലര്‍ പ്രവാസിയുടെ പട്ടിക.

    ReplyDelete
  8. ഇന്ന് ഫോണ്‍ ബില്ലിന് പകരം ഇന്റര്‍നെറ്റ്‌ ബില്ല് എന്ന് മാറിയിരിക്കുന്നു ചില മുറികളില്‍ അത്രമാത്രം.. കണക്കറിയാത്ത ഞാന്‍ പോലും ഈ കണക്കു പുസ്തകം കൈകാര്യം ചെയ്തിട്ടുണ്ട് അതാണതിന്റെ സുതാര്യത.. :) ആശംസകള്‍..

    ReplyDelete
  9. വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
    ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
    കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
    http://i.sasneham.net/main/invitation/new

    ReplyDelete