May 01, 2011

പെരുവഴിയിലേക്ക് .... !!!

എല്ലാം സ്വന്തമാക്കണമെന്നാഗ്രഹമായിരുന്നു  അയാള്‍ക്ക്‌. ചെറുപ്പം തൊട്ടേ അധ്വാനത്തിന്റെ ശീലങ്ങളെ അതിനു വേണ്ടി പാകപ്പെടുത്തി. പറമ്പും കാടും എല്ലാം വാങ്ങി കൂട്ടി.
ചുട്ടുപൊള്ളുന്ന ചൂടില്‍ ഒലിച്ചിറങ്ങുന്ന വിയര്പ്പുകണങ്ങളെ  നീറ്റല്‍ അനുഭവിക്കുന്ന ഇരു കൈകളില്‍ പുരട്ടി ആശ്വാസം കൊണ്ടു.
വെച്ച് പിടിപ്പിച്ച തേക്കിന്‍ തൈകള്‍ വളര്‍ന്നു നില്‍ക്കുന്നത് അന്ന് രാത്രി അയാല്‍ സ്വപ്നം കണ്ടു...
കൂരിരുട്ടായി പടര്‍ന്ന കാര്‍മേഘള്‍‍ക്കൊപ്പം  വന്ന മിന്നല്‍പിണരുകള്‍ വെളിച്ചമായി കണ്ടു മഴ വെള്ളത്തെ തന്റെ വിശാലമായ വയലിലേക്ക് തിരിച്ചു വിട്ടു. കൊയ്തെടുത്ത വിളവില്‍ ലാഭം വന്നു മറിയുന്നത് അന്ന് രാത്രി അയാള്‍ സ്വപ്നം കണ്ടു...
ഒരു വൈകുന്നേരം  വീടിനു ചുറ്റുപാടും വാങ്ങികൂട്ടിയ സ്ഥലത്തേക്ക് നോക്കി അയാള്‍ മക്കളോട് പറഞ്ഞു: എല്ലാം നിങ്ങള്‍ക്കുള്ളതാണ്.നിങ്ങള്‍‍ക്ക് മാത്രം!!.
മക്കളുടെ മനസ്സ് നിറയുന്നത് കണ്ടു അയാള്‍ ആശ്വസിച്ചു. എന്‍റെ അദ്ധ്വാനനം വെറുതെയായില്ല.  
മറ്റൊരു ദിവസം മക്കളെ വിളിച്ചു വരുത്തി തന്റെ ഒരു ആഗ്രഹം അയാള്‍ പങ്കു വെച്ചു.
"എന്റെ കണണടയുന്നതിനു മുമ്പ്‌ ഇതെല്ലാം നിങ്ങള്ക്ക് ഓഹരി വെക്കണം, എന്‍റെ കാല ശേഷം നിങ്ങള്‍ അതിനു വേണ്ടി കലഹിക്കുന്നത് എനിക്കിഷ്ടമില്ല."
മക്കളുടെ മനസ്സ് വീണ്ടും സന്തോഷം കൊണ്ടു അയാള്‍ വീര്‍പ്പുമിട്ടിച്ചു.
നാട്ടിലെ കാരണവന്മാരോട് അയാള്‍ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ അത് പറഞ്ഞു , ക്ഷണിച്ചു. മക്കള്‍ വില്ലേജ് ഓഫീസിലെ  ജോലിക്കാരെയും.
അങ്ങിനെ ആ ദിവസം വന്നെത്തി.
വിശാലമായ ആ പറമ്പും നെല്‍പാടങ്ങളും അളന്നു മുറിക്കാന്‍ തുടങ്ങി.
തേക്കിന്‍  മരങ്ങള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന കുന്നിന്‍ ചെരുവില്‍ ഒറ്റയ്ക്കിരുന്നു മക്കളുടെ സന്തോഷം കണ്ടു സായൂജ്യമടയാന്‍ അയാള്‍ ഒഴിഞ്ഞ പാറ കെട്ടുകളിലേക്ക് കയറാന്‍ ശ്രമിച്ചു.
അപ്പോള്‍ എല്ലാ അധികാരത്തോടെയും അഹങ്കാരത്തോടെയും മൂത്ത മകന്‍ പറഞ്ഞു : എവിടേയ്ക്കാ ഇനി അങ്ങോട്ട്‌ ... മന്ഷ്യര്‍ക്ക് ഒരോ പണിയുണ്ടാക്കാന്‍.... !! വീട്ടില്‍ പോയി ഒരു ഭാഗത്ത്‌ ഇരുന്നൂടെ ..!!
തല പാറകെട്ടില്‍ ഇടിച്ച പോലെ അയാള്‍ക്ക്‌ തോന്നി , അല്ല, ഭൂമി കുലുങ്ങുന്ന പോലെയോ...  ഇല്ല. എല്ലാം തോന്നലുകള്‍ അയാള്‍ ആശ്വസിച്ചു. പക്ഷെ ,
അനുസരിച്ച് ശീലിച്ച മക്കള്‍ ആജ്ഞാപിച്ചു നിര്‍ത്തുമ്പോള്‍ അയാള്‍ പരിസരം മനസ്സിലാക്കി ഇറങ്ങി നടന്നു. മുമ്പില്‍ കണ്ട വിജനമായ പെരുവഴിയിലേക്ക് .... !!!

19 comments:

 1. ഇസഹാക്ക്
  നമുക്ക് ചുറ്റും നടക്കുന്ന സംഭവത്തെ
  ഒരു ചെറു കഥാരൂപത്തില്‍ ലളിതമായി പറഞ്ഞു
  ആശംസകള്‍

  ReplyDelete
 2. വളരെ നല്ല രചന, മറ്റുള്ളവരിൽ നിന്നും മറ്റം
  ഈ കൈകളിൽ എങ്ങിനേയും ഏതു രചനയും
  വഴങ്ങുമെന്നു രചനയിൽ കൂടി മനസ്സിലാക്കാൻ പറ്റും
  അഭിനന്ദനം സുഹർത്തേ, ഇനിയും തൂലിക ചലിപ്പിക്കുവാൻ
  അല്ലാഹു തൌഫീഖ് നൽകട്ടെ, ആമീൻ

  ReplyDelete
 3. ചെറിയ കഥയിലെ വലിയ ആശയം ഇഷ്ടമായി.. ഭാവുകങ്ങൾ

  ReplyDelete
 4. യഥാർത്ഥം!
  ഇങ്ങനെ എത്രയൊ സംഭവിച്ചുകൊണ്ടിരിക്കുന്നു...

  ReplyDelete
 5. ചുട്ടുപാടുകളിലെ ചില കാഴ്ചകൾ.. വലിയ ആശയം.. ലളിതമായി അവതരിപ്പിചു.. ആശംസകൾ..

  ReplyDelete
 6. തീര്‍ത്തും ഒരു യാത്യര്‍ത്ത ചിത്രം നല്ലരീതിയില്‍ പറഞ്ഞു

  ReplyDelete
 7. നല്ല കഥ .. സത്യത്തില്‍ നമുക്ക് ചുറ്റും നടക്കുന്നത് .
  ഇനിയും എഴുതൂ ... നാഥന്‍ അനുഗഹിക്കട്ടെ ..

  ReplyDelete
 8. വളരെ നന്നായിട്ടുണ്ട്. യാഥാര്‍ത്ഥ ജീവിവിത ചിത്രങ്ങള്‍...
  www.absarmohamed.blogspot.com

  ReplyDelete
 9. കഥ നന്നായിട്ടുണ്ട്..
  തികച്ചും ഒരു ജീവിതയാധാര്‍ദ്ധ്യം..
  നന്നായിപ്പറഞ്ഞു...
  ഒത്തിരിയാശംസകള്‍...!!

  ReplyDelete
 10. ഇന്നിന്‍റെ കാഴ്ചകള്‍

  ReplyDelete
 11. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 12. സ്വന്തം മക്കള്‍ക്ക്‌ വേണ്ടി കഷ്ട്ടപ്പെട്ടിട്ടു അവസാനം കിട്ടുന്ന കൂലി..
  ഒരു വിതം മാതാപിതാക്കളുടെ ഗതി ഇതു തന്നെ.
  ചെറിയ കഥയിലൂടെ വലിയ സത്യം തുറന്നു കാട്ടി.
  ഈ വലിയ സന്ദേശം ഉള്‍കൊള്ളുന്ന ചെറിയ കഥയ്ക്ക് അഭിനന്ദനങ്ങള്‍..

  www.ettavattam.blogspot.com

  ReplyDelete
 13. ഒരിക്കലീ ദുരന്തപര്‍വ്വത്തെ അഭിമുഖീകരിക്കുമ്പോള്‍
  മനസ്സിനെ സജ്ജമാക്കാന്‍ ഈ എഴുത്തും ഉപകരിക്കും.

  ReplyDelete
 14. Good one !!
  keep writing....

  www.islamikam.blogspot.com

  ReplyDelete
 15. നടന്നത്.. നടന്നുകൊണ്ടിരിക്കുന്നത്..

  ReplyDelete