December 26, 2010

വില

വില


ഒരിക്കല്‍ രാജസന്നിധിയിലെത്തിയ ഒരാള്‍ രാജാവിനോട് ചോദിച്ചു: "നിങ്ങള്‍ക്ക് ദാഹം തീര്‍ക്കുവാന്‍ ഒരു ഗ്ലാസ്‌ വെള്ളം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും?" വെള്ളത്തിന്‌ വേണ്ടി എന്ത് വേണമെങ്കിലും ചെയ്യും, ഒരു ഗ്ലാസ്‌ വെള്ളം കിട്ടാന്‍ എന്റെ ഈ വിശാലമായ രാജ്യത്തിന്‍റെ പകുതിവില്‍ക്കാന്‍ പോലും തയ്യാറാവും.
ആഗതന്‍ വീണ്ടും ചോദിച്ചു? നിങ്ങള്‍ കുടിച്ച വെള്ളം പുറത്തുവരാതെ നിങ്ങള്‍ ബുദ്ധിമുട്ടിയാലെന്തു ചെയ്യും?
രാജാവ്‌ പറഞ്ഞു: "എന്‍റെ രാജ്യം മുഴുവന്‍ അതിനു വില്‍ക്കേണ്ടി വന്നാല്‍ ഞാനതിനു തയ്യാറാവും."
ചോദ്യകര്‍ത്താവ് ആശ്ചര്യത്തോടെ രാജാവിനോട് ചോദിച്ചു. " ഔര്‍ ഗ്ലാസ്‌ വെള്ളത്തിന്‍റെ വിലയുള്ള രാജ്യത്തിന്‌ വേണ്ടിയാണോ നിങ്ങള്‍ ജീവിക്കുന്നത്."!! ഇതുകേട്ട രാജാവ്‌ സ്തംഭിച്ചിരുന്നു പോയ്‌.




16 comments:

  1. അച്ചടി മഷി പുരണ്ട ആദ്യത്തെ കുറിപ്പ്...

    കുത്തിക്കുറിച്ചു തുടങ്ങിയ നാളുകളില്‍ ക്യാമ്പസിലെ അച്ചടിമാസികകളില്‍ മാത്രം ജീവിച്ചു. ഒരുദിനം എന്‍റെ ഒരു കുറിപ്പും അച്ചടി മഷി പുരണ്ടു. ആദ്യമായ് ... വര്‍ഷങ്ങള്‍ ഏറെ മുമ്പ്. കൃത്യമായ് പറഞ്ഞാല്‍ രണ്ടായിരത്തിലെ ഒരു ഏപ്രില്‍ മാസം. അത് എനിക്ക് ഏറെ "വില"യുള്ളതായിരുന്നു...

    ബ്ലോഗെഴുത്തിന്റെ തുടക്കത്തില്‍ അത് വീണ്ടും ഓര്‍മയില്‍ വന്നപ്പോള്‍ ഒന്ന് പകര്ത്തിയെഴുതാമെന്നു കരുതി.

    അത് ഇങ്ങനെ വായിച്ചെടുക്കാം

    ReplyDelete
  2. തുടരുക വീണ്ടും , ഭാവുകങ്ങള്‍ ....

    ReplyDelete
  3. Dear Noushad സഹായങ്ങള്‍ക്ക് കടപ്പാടുകള്‍ അറിയിക്കുന്നു. കൂടെയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു

    ReplyDelete
  4. തീര്‍ച്ചയായും ..ഇന്‍ ശ ALLAH . കഴിവിന്റെ പരിമിധിയില്‍ നിന്നും ...

    ReplyDelete
  5. വെള്ളത്തിന്റെ വില അളക്കാനാവത്തത്.
    വെള്ളം കിട്ടാത്ത അവസ്ഥയെകുറിച്ചോർക്കുക.
    ആശംസകൾ……….

    ReplyDelete
  6. അമൂല്യമായ ജലം!
    മൂല്യമില്ലാത്ത മനുഷ്യന്‍!
    (രാജാവിന്റെ പൊടിയും പിച്ചക്കാരന്റെ പൊടിയും തമ്മില്‍ തിരിച്ചറിയുന്ന ഒന്നും ശ്മശാനത്തിലില്ല)
    ചുരുങ്ങിയ വാക്കുകളില്‍ വലിയ ചിന്തകള്‍..

    ReplyDelete
  7. ഇന്ന് ബൂഗോളത്തില്‍ ഇതാണ് ശരിക്കുമുള്ള സ്ഥിതി വിശേഷം !!!!!!!!!!!!!!!!!!!!!!!

    ReplyDelete
  8. ഞാന്‍ ഒരു രാജാവല്ലാ എങ്കിലും എനിക്കൊരു അനുഭവമുണ്ട്. ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം... ഒന്ന് മുള്ളാന്‍ പെട്ട പാട്... ഹോ..!!!

    ReplyDelete
  9. നല്ല പോസ്റ്റ്‌. നമൂസിന്റെ കമന്റ് കൊള്ളാം
    please remove the word verification

    ReplyDelete
  10. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തുന്നതിനും ഫോളോ ചെയ്യുന്നതിനും നന്ദി എന്ന്
    പറഞ്ഞ് നിര്‍ത്തുന്നില്ല , തുടര്‍ന്നും ഒപ്പമുണ്ടാവനമെന്നു അപേക്ഷിക്കുന്നു

    ReplyDelete
  11. കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന് മുകളില്‍ നല്‍കിയിട്ടുള്ള ബോക്സില്‍
    malayalam എന്ന് എഴുതി കാണുന്നത്തിനു താഴെ കാണുന്ന വെളുത്ത കോളത്തില്‍ കര്‍സര്‍ വെച്ച് ക്ലിക്ക് ചെയ്തു എഴുതുവാന്‍ തുടങ്ങുക ....

    ReplyDelete
  12. നല്ല മിനിക്കഥ..... ഒരുപാട് ചിന്തക്ക് വക നല്‍കുന്നു

    ReplyDelete