December 22, 2010

പ്രഭാത നടത്തം... !!!
ഏറെ പ്രതീക്ഷയോടെയായിരുന്നു മുനീര്‍ നടക്കാന്‍ ഇറങ്ങിയത്‌. കൂടുകരോക്കെ പറയുമായിരുന്നു എന്താടാ നീ ഇങ്ങനെ? തടി കൂടിവരുന്നുണ്ട്. രാവിലെ ഞങ്ങളുടെ കൂടെ നടക്കാനും കളിക്കാനും നിനക്കും വരാമല്ലോ..? പക്ഷേ, ഭാവിയെ കുറിച്ച് ചിന്തിച്ചു വെറുതെ മാനസികരോഗിയവാന്‍ മുനീര്‍ തയ്യാറായിരുന്നില്ല.
ചെറുപ്പം മുതലേ വിശപ്പോ വിഷമങ്ങലോ അറിയാതെ വളര്‍ന്നവനാണ് മുനീര്‍. ചോദിക്കുന്നതെന്തും ആഗ്രഹിക്കുന്നതെന്തും  നല്കാന്‍ ഉമ്മ തയ്യാറായിരുന്നു. അതിനു ബാങ്ക് അക്കൗണ്ട്‌ എന്നും അവയ്ക്ക് ഒരു കൂട്ടായിരുന്നു. കാശ് നിറക്കുന്ന ഉപ്പ (?) ഏറെ അകലെയും...
ഉപ്പ എന്നുള്ളത് മുനീറിന്റെ മനസ്സില്‍ വെറുമൊരു ചിത്രം മാത്രമായിരുന്നു.
വീട്ടുകാര്‍ക്ക് ,വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ വന്നുപോവുന്ന ഒരു വിരുന്നുകാരന്‍..!!
നാട്ടുകാര്‍ക്ക് പ്രതീക്ഷ മാത്രം നല്‍കുന്ന ഒരു ഗള്‍ഫുകാരന്‍...??!! 
 കുറഞ്ഞ ദിവസത്തെ ലീവിന് വന്നു രണ്ടുവര്‍ഷത്തെ മരുന്നും വാങ്ങി തിരിച്ചുപോവുന്ന പാവം ഒരു പ്രവാസി (പ്രയാസി) മാത്രമാണ് മുനീറിന്റെ ഉപ്പ. അദ്ധേഹത്തിന്റെ പ്രതീക്ഷയും സ്വപ്നവും മുനീരില്‍  മാത്രമായിരുന്നു. 
പക്ഷെ, കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപോളിയുടെ  ലോകത്ത് അവനൊരു മറ്റൊരു ലോകം തീര്‍ക്കുകയായിരുന്നു. ആരോഗ്യമുള്ള ശരീരത്തിന് വേണ്ടി വേണ്ടെതെല്ലാം അവന്‍ അകത്താക്കി. അതിനുവേണ്ടി എന്തുചില്വഴിക്കാനും ഉമ്മ തയ്യാറായിരുന്നു.
അങ്ങനെയാണ് കൂടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്ത് മുനീര്‍ നടക്കാന്‍ ഇറങ്ങിയത്. ആദ്യമായുള്ള ഈ നടത്തം കണ്ടു ഉമ്മയും ഒന്ന് അമ്പരന്നു. പക്ഷെ, മോന്റെ കാര്യങ്ങള്‍ക്കൊന്നും എതിര് നില്‍ക്കാത്ത പാവം ഉമ്മ , നടക്കാനിറങ്ങിയ മോനെ നോക്കി നിന്നു. സുന്ദരമായ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ട്....
ജീവിതത്തില്‍ ആദ്യമായി നടന്നു നടന്നു ക്ഷീണിച്ചു , ഒരുലോകം കീഴടക്കിയ വിചാരത്തില്‍ മുനീര്‍ വീട്ടിലേക്ക് തിരുച്ചു നടന്നു. പക്ഷേ , ജീവന്‍ തന്ന സ്രഷ്ടാവ് ഒരു തുടക്കം തീരുമാനിച്ചിരുന്നു. അതെ മുനീറിന്റെ യഥാര്‍ത്ഥ ജീവിതത്തിന്റെ തുടക്കം. ഒരു ചെറിയ ക്ഷീണം... മുഖത്തിനിരുവശവും വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞപോള്‍ മുനീര്‍ വിചാരിച്ചു നടന്ന  ക്ഷീണമാവുമെന്നു. പക്ഷേ, 
മുനീര്‍ യാത്രക്കൊരുങ്ങുകയായിരുന്നു ... ഒരുഗ്ലാസ് വെള്ളം പോലും ചോദിച്ചു വാങ്ങാന്‍ ആരെയും അടുത്ത കാണാനില്ലാത്ത ആ വഴിവക്കില്‍ മുനീര്‍ തളര്‍ന്നു വീണു. കണ്ണുകളില്‍ ഇരുട്ടു പടരുന്നു. ശരീരം മുഴുവന്‍ അസഹ്യമായ വേദന... എല്ലാം നിശ്ചലം...
അവിചാരിതമായി അന്ന് മഴ പെയ്തു. കാലം തെറ്റിയ കാലവര്‍ഷം...!! കണ്ണുനീരിന്റെ നനവറിയാത്ത മുനീറിന്റെ വീടുകര്‍ക്കൊപ്പം പ്രകൃതിയും പങ്കുകൊള്ള്ന്നപോലെ ...
ഇസ്ഹാഖ് കുന്നക്കാവ്‌.

7 comments:

 1. നന്മക്കു വേണ്ടിയുള്ള വിമര്‍ശനങ്ങളാണ് "പ്രതീക്ഷ"ക്കുള്ള പ്രോത്സാഹനവും പ്രോചോദനവും....
  ഇസ്ഹാഖ് കുന്നക്കാവ്‌.

  ReplyDelete
 2. നന്മ നേരുന്നു
  ഇതുമൊരു പ്രചോദനമാവഉമെന്ന പ്രത്യാശയോടെ

  ReplyDelete
 3. വായിച്ചു . ആശംസകള്‍

  ReplyDelete
 4. ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്നത് ..

  ReplyDelete
 5. കഥയില്‍ പ്രവാസിയുടെ നൊമ്പരമുണ്ട്
  പുതുതലമുറയുടെ സംസ്കാരമുണ്ട്.
  നല്ലൊരു ഗുണപാഠവും ഉണ്ട്.
  അവസാനപകുതി അല്പം കൂടെ നന്നാക്കിയാല്‍ കൂടുതല്‍ ആകര്‍ഷകമായേനെ എന്ന് തോന്നുന്നു.
  ആശംസകള്‍.

  ReplyDelete