December 30, 2010

കലണ്ടര്‍ മാറ്റി വെക്കുമ്പോള്‍....


ചുമരില്‍ തൂക്കിയ കലണ്ടര്‍ മാറ്റി വെക്കാന്‍ ഒരുങ്ങുകയാണ് സല്‍മത്ത് . കാല വര്‍ഷങ്ങളുടെ മാറി മറിയലുകളില്‍ എത്രയോ തവണ നാമും ചെയ്തത്. ഭംഗി നിറഞ്ഞ അക്കങ്ങള്‍ക്കും അക്ഷരങ്ങക്കും നിറം മങ്ങി തുടങ്ങാന്‍ നാളുകളേറെ വേണ്ട. ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഒരു പുതിയ കലണ്ടര്‍ വീണ്ടും.

പതിവുപോലെ സല്മത്തും ആരോ കൊണ്ട് വന്ന കലണ്ടര്‍ മാറ്റാനോരുങ്ങി. വിറയാര്‍ന്ന കൈകളോടെ... എല്ലാ വര്‍ഷവും കലണ്ടര്‍ മാറ്റുമ്പോള്‍ കിടന്ന കിടപ്പില്‍ നിന്ന് അനങ്ങാന്‍ കഴിയാതെ അനീസ്‌ ചോദിക്കും: അടുത്ത വര്ഷം ഇതു കാണാന്‍ ഞാനുണ്ടാവുമോ ?

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായ് സല്മത്ത് കേട്ട തന്റെ പ്രിയതമന്റെ ശബ്ദം.... എപ്പോഴും ആ ചോദ്യത്തിനുത്തരം പറയുക സല്മത്ത് തന്നെയാണ്. "ഉണ്ടാവും! ഔരുപാട് വര്‍ഷങ്ങള്‍!! ഈ വര്ഷം ആ ചോദ്യമില്ല..!! അതിനു അനീസ്‌ കാത്തു നിന്നില്ല.

ചിന്തകള്‍ക്കും സ്വപങ്ങള്‍ക്കും നിറച്ചാര്‍ത്ത് നല്‍കാന്‍ സല്മത്ത് എന്നേ പഠിച്ചു കഴിഞ്ഞു. എത്രപെട്ടെന്നാണ് വര്‍ഷങ്ങള്‍ പോയ്മറഞ്ഞത്‌. കൌമാരത്തിന്റെ സ്വപങ്ങള്‍ക്ക് ചിറകു നല്‍കാന്‍ തന്റെ സ്വന്തമായ് വന്ന അനീസ്ക്ക. ചെറുപ്പക്കാരന്റെ ആവേശവും കുടുംബത്തോടുള്ള സ്നേഹവും വെറുതെയിരിക്കാന്‍ അനീസിന്റെ മനസ്സ് അനുവദിച്ചില്ല. ചെറുപ്പം മുതലേ അദ്ധ്വാന ശീലനയിരുന്നു അനീസ്‌. പക്ഷേ ജീവിക്കാന്‍ കണ്ടെത്തിയ തൊഴില്‍ തന്നെ അനീസിന്റെ സ്വപനങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി ഒപ്പം സല്‍മത്തിന്റെയും.

വിവാഹം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും അത് സംഭവിച്ചു. അനീസ്‌ ഡ്രൈവ് ചെയ്ത വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ച് സ്വപങ്ങളെല്ലാം തകര്‍ത്തു. ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷം അനീസ്‌ ജീവിതത്തിലേക്ക് തിരിച്ചു വന്നു. സല്‍മത്തിനു അതുമാത്രമായിരുന്നു പ്രാര്‍ത്ഥന തന്റെ പ്രിയപെട്ടവന്റെ ജീവനെങ്കിലും തിരുച്ചു തരണേ എന്ന്. പിന്നെ , നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ ഒരേ കിടപ്പായിരുന്നു അനീസ്‌. ശരീരം മുഴുവന്‍ തളര്‍ന്നു , സ്വന്തമായ് കൈകാലുകള്‍ ഒന്ന് നീകിവെക്കാന്‍ പോലും കഴിയാതെ അനീസ്‌ കിടന്നു സല്മത്തിനു ഒരു കൂട്ടായ് . തന്റെ മനസ്സിലെ സ്വപങ്ങള്‍ക്ക് വര്‍ണങ്ങള്‍ നല്കാന്‍ അനീസ്കക്ക് കഴിയില്ലെന്നറിഞ്ഞിട്ടും സല്മത്ത് തന്റെ പ്രിയതമന്റെ ചാരത്തു നിന്നു പുണ്യങ്ങളുടെ പുലര്‍ക്കാലം സ്വപനം കണ്ട്. തന്റെ ചുറ്റുപാടിലും കേള്‍ക്കുന്ന വാര്‍ത്തകള്‍ക്ക് അവള്‍ ചെവികൊടുത്തില്ല. മക്കളെയും ഭര്‍ത്താവിനെയും ഇട്ടെറിഞ്ഞു ഒളിച്ചോട്ടം(?) നടത്തുന്ന മങ്കമാര്‍ .. "മിസ്സ്ഡ് കോളില്‍" ജീവിതം കണ്ടവര്‍.. എല്ലാവര്ക്കും നോക്കികാണാന്‍ പുതിയൊരു ജീവിതം നല്‍കി സല്മത്ത് ജീവിച്ചു . എന്തിനു സ്വന്തം വീട്ടുകാര്‍ പോലും പറഞ്ഞു . ഇനിയും നില്കണോ നീ അവിടെ!!??. പക്ഷെ എല്ലാം സഹിച്ചു , എല്ലാം ശ്രവിച്ചു സല്മത്ത് അനീസ്ക്കയുടെ ലോകത്ത് കഴിഞ്ഞു. എല്ലാം തകര്‍ന്നപ്പോഴും ജീവന്‍ മാത്രം ബാക്കി തന്ന പടച്ചതമ്പുരാനോട്‌ നന്ദി പറഞ്ഞ് , ഒപ്പം സ്നേഹത്തിന്റെ കുളിര്‍മ്മ നല്കി തന്നെ മാറോടണച്ച അനീസ്ക്കയോടുള്ള കടപ്പാട് തീര്‍ത്ത്. ഇപ്പോള്‍ സല്മത്ത് തനിച്ചാണ്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് അനീസ്‌ സല്‍മത്തിനെ തനിച്ചാക്കി യാത്ര പറഞ്ഞു. ഈ തവണ ആ ചോദ്യം സല്മത്ത് തന്റെ മനസ്സിനോട് തന്നെ ചോദിച്ചു ... അടുത്ത വര്ഷം കലണ്ടര്‍ മാറ്റാന്‍ ഈ ഞാനുണ്ടാവുമോ ...??














ഇസ്ഹാഖ് കുന്നക്കാവ്‌.


19 comments:

  1. ചിലർ ഇങ്ങനെയാണ്. ഒന്നിൽ നിന്നും ഒളിച്ചോടാൻ കഴിയില്ല. അത് എത്ര ദുരന്തമാണെങ്കിലും . സൽമത്ത് അനുഗ്രഹിക്കപ്പെട്ടവൾ.എങ്കിലും;……….?

    ReplyDelete
  2. സല്‍മ കേവലം ഒരു കഥാപാത്രമല്ല. ഇപ്പോഴും ദുഃഖം കടിച്ചിറക്കി മലപ്പുറം ജില്ലയിലെവിടെയോ കഴിയുന്ന ഒരു സഹോദരി. പുണ്യം ചെയ്യാന്‍ ഭാഗ്യം കിട്ടിയ പെങ്ങള്‍. സമകാലിക ലോകത്ത് തെറ്റുകളുടെ ഒരു കൊട്ടാരം പണിയാന്‍ അവസരങ്ങളുണ്ടായിട്ടും നന്മകളുടെ കുടിലില്‍ കഴിയുന്ന പുണ്യവതി. ഞാന്‍ സല്മയെ അറിയില്ല, അവള്‍ എന്നെയും. പക്ഷേ ഈ വാര്‍ത്ത പത്രങ്ങള്‍ നമുക്ക് നല്‍കി.
    നമുക്ക് പ്രാര്‍ത്ഥിക്കാം.. നന്മകളുടെ ലോകത്ത് ഒരുപാട് നാള്‍ ജീവിക്കാന്‍ ആയുസ്സിനു വേണ്ടി ഒപ്പം സല്‍മയുടെ പ്രിയതമന്റെ പാരത്രിക വിജയത്തിനും.

    ReplyDelete
  3. Dear sm Sidique .....എങ്കിലും സല്മക്ക് ക്ഷമിക്കാനുള്ള കഴിവുണ്ട്.

    ReplyDelete
  4. ഇതൊരു കഥയല്ല എന്ന് എനിക്കറിയാം . മുമ്പ്‌ ആരാമത്തില്‍ വായിച്ചിട്ടുണ്ട് ഇതുപോലെ വലിയ മനസ്സുള്ള ഒരു സഹോദരിയെ കുറിച്ച്

    ReplyDelete
  5. കൊള്ളാം നമ്മുടെ ഇടയില്‍ എവിടെയോ? ജീവിക്കുന്നു ഈ കൂടെ പിറപ്പ്‌ ..............

    ReplyDelete
  6. മനസ്സിന്റെ ആത്മാര്‍ഥത വറ്റുന്ന കാലത്ത്, ഇങ്ങിനെയും ചില ആളുകള്‍ നമുക്ക് ചുറ്റും..

    ReplyDelete
  7. ഈ ജീവിതം ഒരിക്കല്‍ വായിച്ചിരുന്നു... സ്നേഹം എന്താണെന്നു ചോദിച്ചാല്‍ അതു ഇതാണു എന്നു പറയാന്‍ പറ്റുന്ന ഒന്നു....

    ReplyDelete
  8. അവൾക്കു നല്ലതു വരുത്തട്ടെ, പടച്ചതമ്പുരാൻ...!

    ReplyDelete
  9. സല്മത്തിന്റെ മുന്‍പില്‍ ജീവിതം ഇനിയും ബാകിയാണ്.....നേരായ മാര്‍ഗം തെരഞ്ഞെടുക്കാന്‍ അവള്‍ക് കഴിയട്ടെ .....

    ReplyDelete
  10. പുതുവര്‍ഷത്തിന്‍റെ ഊഷ്മളതയില്‍ പച്ചയായ ജീവിതം ത്രസിക്കുന്ന
    ഒരു നല്ല സന്ദേശം കൈമാറാന്‍ താങ്കള്‍ ശ്രമിച്ചിട്ടുണ്ട് .
    ഭാവുകങ്ങള്‍!

    ReplyDelete
  11. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തുന്നതിനും ഫോളോ ചെയ്യുന്നതിനും നന്ദി എന്ന്
    പറഞ്ഞ് നിര്‍ത്തുന്നില്ല , തുടര്‍ന്നും ഒപ്പമുണ്ടാവനമെന്നു അപേക്ഷിക്കുന്നു

    ReplyDelete
  12. സല്‍മത്ത് സ്നേഹമുള്ളവള്‍ ,,,

    എല്ലാം ഉണ്ടായിട്ടും കാമപൂര്‍ത്തിക്ക് മാത്രമായി മറു കണ്ടം ചാടൂന്ന പുത്തന്‍ സംസ്കാരത്തിലെ സ്ത്രീകള്‍ക്ക് മാതൃകയാവേണ്ടവള്‍ .

    നമുക്കിടയില്‍ ജീവിക്കുന്ന കുറെ സല്‍മത്തുമാരുണ്ട് അവരെ നാം കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല..

    കഥയില്‍ ഒരുപാട് നൊമ്പരങ്ങള്‍ ബാക്കിയാവുന്നുണ്ട് ....

    ReplyDelete
  13. ദൈവം ക്ഷമാശീലരുടെ കൂടെയത്രേ
    നല്ലപോസ്റ്റിനും,പോസ്റ്റുകാരനും
    ഭാവുകങ്ങള്‍.

    ReplyDelete
  14. .............................................!

    ReplyDelete
  15. സഹോദരാ... നേനയുടെ ബ്ലോഗിലൂടെയാണ് ഞാൻ ഇവിടെ എത്തപ്പെട്ടത്... ഒരു നല്ല വായന സമ്മാനിച്ചതിന് നന്ദി..സസ്നേഹം, ചന്തുനായർ http://chandunair.blogspot.com

    ReplyDelete